ധനത്തെ പ്രതിയല്ല; കോവിഡ്-19 മൂലമുണ്ടായ പ്രതിസന്ധിയിൽ ജനങ്ങൾക്ക് അനുകൂലമായ പരിഹാരങ്ങൾ കണ്ടെത്താൻ രാഷ്ട്രീയനേതാക്കളും, ഭരണാധികാരികളും ശാസ്ത്രജ്ഞരും പരിശ്രമിക്കണമെന്ന് പാപ്പാ ഏപ്രിൽ പതിമൂന്നാം തിയതി സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലിയിൽ എല്ലാ രാഷ്ട്രീയനേതാക്കളും, ഭരണാധികാരികളും ശാസ്ത്രജ്ഞരും പ്രതിസന്ധിയിലായിരിക്കുന്ന ജനങ്ങൾക്ക് ശരിയായ പാതകണ്ടെത്താൻ അവർക്ക് വേണ്ടി പാപ്പാ പ്രാർത്ഥിച്ചു.
ദിവ്യബലി മദ്ധ്യേ തൽകിയ വചന സന്ദേശത്തിൽ ജനങ്ങളുടെ ജീവിതത്തിനും, ധനമെന്ന ദൈവത്തിനുമിടയിലാണ് തിരഞ്ഞെടുപ്പ് എന്ന് ചൂണ്ടി കാണിച്ച പാപ്പാ പണത്തെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പട്ടിണി, അടിമത്തം, യുദ്ധം, ആയുധ ഫാക്ടറികൾ, വിദ്യാരഹിതരായ കുഞ്ഞുങ്ങൾ എന്ന മാർഗ്ഗമാണ് തിരഞ്ഞെടുക്കുന്നതെന്ന് വിശദ്ധീകരിച്ചു.
ഉത്ഥിതനായ യേശു സ്ത്രീകൾക്ക് പ്രത്യക്ഷപ്പെട്ട് ശിഷ്യൻമാരോടു ഗലിലിലേയായിലേക്ക് പോകാൻ ശിഷ്യന്മാരോടു പറയാം എന്നാവശ്യപ്പെട്ട സുവിശേഷ ഭാഗത്തെ അടിസ്ഥാനമാക്കി നൽകിയ സന്ദേശത്തിൽ സ്ത്രീകൾ ഉയിർപ്പിന്‍റെ വാർത്തകൾ അറിയിക്കാനായി മുന്നോട്ടു പോകുന്നുവെന്നും, ദൈവം തുടങ്ങുന്നത് സ്ത്രീകളിൽ നിന്നാണെന്നും, അവർ വഴികൾ തുറക്കുന്നു എന്നതിൽ സംശയിക്കുന്നില്ല എന്നും വെളിപ്പെടുത്തിയ പാപ്പാ അവർ കാണുകയും, തൊടുകയും, ശിഷ്യന്മാര്‍ക്ക് അവരെ വിശ്വസിക്കാനായില്ലായിരുന്നുവെങ്കിലും ഒഴിഞ്ഞ കല്ലറയും കണ്ട സ്ത്രീകൾക്ക് യേശു ഉയിർത്തെഴുന്നേറ്റു, നമ്മുടെ ഇടയിൽ ജീവിക്കുന്നു (മത്താ 28,1-9) എന്ന് ഉറപ്പുണ്ടായിരുന്നുവെന്നും പാപ്പാ വ്യാഖ്യാനിച്ചു.
ഒഴിഞ്ഞ കല്ലറയുമായി ജീവിക്കാതിരിക്കുന്നതാണ് നല്ലത്. ഒഴിഞ്ഞ കല്ലറ നമുക്ക് ഒരുപാട് പ്രശ്നങ്ങൾ തരുമെന്ന് പ്രബോധിപ്പിച്ച പാപ്പാ സത്യം മറച്ചുവയ്ക്കാനായി തീരുമാനമെടുത്ത കല്ലറവാതില്‍ക്കൽ കാവലിനുണ്ടായിരുന്ന കാവല്‍ക്കാരും, അവരെ അതിനായി പ്രേരിപ്പിച്ച പുരോഹിതരും, നിയമജ്ഞരും ധനം എന്ന ദൈവത്തിന്‍റെ മാർഗ്ഗം സ്വീകരിച്ചതായി വെളിപ്പെടുത്തി. ദൈവത്തെ, നമ്മൾ സേവിക്കാത്തപ്പോൾ സേവിക്കുന്ന വേറൊരു ദൈവമാണ് പണം. യേശു പറഞ്ഞത് പോലെ രണ്ടു പേരെയും ഒരു പോലെ സേവിക്കാൻ കഴിയുകയില്ലെന്നു പാപ്പാ ഓർമ്മപ്പെടുത്തി .
പുരോഹിതരും, നിയമജ്ഞരും കാവൽകർക്കു പ്രതിഫലം നൽകി, നിശബ്ദതയ്ക്ക് കൂലി കൊടുത്തു (മത്താ. 28,12-13) എന്ന് പറഞ്ഞ പാപ്പാ സാക്ഷികളുടെ മൗനത്തിനാണ് അവർ കൂലി നൽകിയതെന്നും പട്ടാളക്കാരിൽ ഒരാൾ നേരത്തെ യേശു മരിച്ച ഉടനെ, "സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു. (മത്താ. 15,39) ഏറ്റുപറഞ്ഞിരുന്നുവെന്നും അനുസ്മരിച്ചു.
പട്ടാളക്കാർ പാപത്തെ കുറിച്ച് മനസ്സിലാക്കുന്നില്ല, അവർക്ക് ജീവനെക്കുറിച്ചുള്ള ഭയമായിരുന്നു... അവർ പുരോഹിതരുടെയും നിയമജ്ഞരുടേയും അടുത്തെത്തി. അവർ പണം നല്‍കി, അലര്‍ അവരുടെ മൗനത്തിനുളള കൂലി നല്‍കി: ഇത് ഒരു കൈക്കൂലിയല്ല: ഇത് കൃത്യമായ അഴിമതിയാണ്, ശുദ്ധമായ അഴിമതി. നീ കർത്താവായ യേശുക്രിസ്തുവിനെ ഏറ്റുപറഞ്ഞില്ലെങ്കിൽ, എവിടെ നിന്‍റെ കല്ലറയുടെ മുദ്ര, എവിടെ അഴിമതിയെന്ന് ചിന്തിക്കാനുള്ള ചോദ്യങ്ങൾ ഉന്നയിച്ച പാപ്പാ പലരും യേശുവിൽ വിശ്വസിക്കുന്നില്ലെങ്കിൽ അവർക്ക് അവനെ അറിയാത്തതുകൊണ്ടാണ്, കാരണം നമ്മൾ അവനെ വ്യക്തമായി പ്രഖ്യാപിച്ചില്ല എന്നതാണ് സത്യം; അത് നമ്മുടെ കുറ്റമാണ്.
പക്ഷേ തെളിവുകളുടെ മുന്നിലും ഇത്തരം വഴിയെടുക്കുമ്പോൾ, അത് സാത്താന്‍റെ വഴിയാണ്, അഴിമതിയുടെ വഴിയാണ്. പണം കൊടുക്കുന്നു നിശബ്ദരായിരിക്കുന്നു എന്ന് തന്‍റെ സന്ദേശത്തിൽ വ്യക്തമാക്കി.
കർത്താവ് നമ്മുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാകട്ടെ, എപ്പോഴും സുവിശേഷം പ്രഖ്യാപിക്കാനുള്ള തിരഞ്ഞെടുപ്പിന് സഹായിക്കട്ടെ, ആ പ്രഖ്യാപനമാണ് നമ്മുടെ മുന്നിൽ എന്നും തുറന്നിരിക്കുന്നത്,ഒരിക്കലും പണ ദൈവത്തിന്‍റെ ശവക്കുഴിയിൽ വീഴാതിരിക്കാൻ ജനങ്ങളുടെ നന്മ തിരഞ്ഞെടുക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

Comments
Post a Comment