പരിശുദ്ധ അമ്മയ്ക്ക് സമർപ്പിതമായ മേയ് മാസ വണക്കത്തിന്റെ ഭാഗമായി, വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാ ഗ്രോട്ടോയിൽ മേയ് 30ന് ഫ്രാൻസിസ് പാപ്പ ജപമാല അർപ്പിച്ച് പ്രാർത്ഥിക്കും. ലോകമെങ്ങുമുള്ള പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളും പാപ്പയ്‌ക്കൊപ്പം ജപമാലയിൽ അണിചേരും. വിശ്വാസീസമൂഹത്തിന് പങ്കുചേരാൻ ജപമാല അർപ്പണം വിവിധ മാധ്യമങ്ങളിലൂടെ തത്‌സമയം സംപ്രേഷണം ചെയ്യുമെന്നും വത്തിക്കാൻ അറിയിച്ചു.
വത്തിക്കാൻ സമയം വൈകിട്ട് 5.30നാണ് ജപമാല അർപ്പണം. അമേരിക്കയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ, മെക്‌സിക്കോയിലെ ഗ്വാഡലൂപ്പെ, പോർച്ചുഗലിലെ ഫാത്തിമ, ഫ്രാൻസിലെ ലൂർദ്, ഇറ്റലിയിലെ സാൻ ജിയോവാനി, പോംപിയോ എന്നീ തീർത്ഥാടനകേന്ദ്രങ്ങളാണ് പാപ്പയ്‌ക്കൊപ്പം ജപമാലയിൽ അണിചേരുന്നത്. പന്തക്കുസ്താ തിരുനാളിന്റെ തലേദിനത്തിൽ ക്രമീകരിക്കുന്ന ജപമാല അർപ്പണം വിശ്വാസീസമൂഹത്തിന് വലിയ അനുഭവമായി മാറും.
കൊറോണമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ചേർന്നുനിന്നുകൊണ്ട്, പരിശുദ്ധ അമ്മയുടെ സഹായം തേടി പ്രാർത്ഥിക്കുകയാണ് വിശേഷാൽ ജപമാല അർപ്പണത്തിലൂടെ പാപ്പ ഉദ്ദേശിക്കുന്നത്. ഗ്രോട്ടോയിലെ ജപമാല അർപ്പണത്തിന് നേതൃത്വം വഹിക്കുന്ന സുവിശേഷവത്ക്കരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ, കൊറോണാ വ്യാപനം ശക്തമായിരുന്ന സ്ഥലങ്ങളിൽ നൂറുകണക്കിന് ജപമാലകൾ ലഭ്യമാക്കിയിട്ടുണ്ട്.
രോഗവിമുക്തരായവർ, ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ, മാധ്യമ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ആശുപത്രി ചാപ്ലൈൻസ്, പ്രിയപ്പെട്ടവരെ നഷ്ടമായവർ തുടങ്ങിയവർക്കാണ് ജപമാലകൾ ലഭ്യമാക്കിയിരിക്കുന്നത്. കൊറോണാ മൂലം മരിയൻ തീർത്ഥാടനകേന്ദ്രങ്ങൾ അടച്ചിടേണ്ടി വന്നതിനാൽ, മേയ് മാസത്തിൽ അവിടേക്ക് സംഘടിപ്പിച്ചിരുന്ന തീർത്ഥാടന റാലികളെല്ലാം റദ്ദാക്കേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ പാപ്പയുടെ നേതൃത്വത്തിൽ ലൂർദ് ഗ്രോട്ടോയിൽ നടക്കുന്ന ദിവ്യബലി കൂടുതൽ ശ്രദ്ധേയമാകും.
കോവിദ് 19 രോഗസംക്രമണം തടയുന്നതിനുവേണ്ടി നടപ്പാക്കിയിരുന്ന പ്രതിരോധ നടപടികളിൽ, ഇറ്റലി, മെയ് 18 മുതൽ അയവു വരുത്തിയിട്ടുണ്ടെങ്കിലും, ഈ രോഗസംക്രമണത്തിൻറെ സ്വഭാവം കണക്കിലെടുത്ത്, ഫ്രാൻസീസ് പാപ്പാ താൻ നയിക്കുന്ന പൊതു പരിപാടികളിൽ ജനങ്ങളുടെ ഭാഗഭാഗിത്വം ഇപ്പോഴും ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ മാത്രമാക്കി പരിമിതപ്പെടുത്തിയിരിക്കയാണ്.
പാപ്പാ സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്നാരംഭിക്കുന്ന പ്രാർത്ഥന ചൊല്ലിയത് തൻറെ പഠനമുറിയിൽ നിന്നാണ്. ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിനും ആശീർവ്വാദം സ്വീകരിക്കുന്നതിനും ഏതാനും വിശ്വാസികൾ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സന്നിഹിതരായിരുന്നു. പ്രാർത്ഥനയ്ക്കു മുമ്പ് പാപ്പാ ഒരു വിചിന്തനം നടത്തി.
ക്രിസ്തുശിഷ്യർക്കുള്ള ദൗത്യം
സകല ജനതകളെയും സംബന്ധിച്ച ദൗത്യം അവർക്കു നല്കുന്നു. അവിടന്ന് അരുളിച്ചെയുന്നു: "ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ അവർക്ക് ജ്ഞാനസ്നാനം നല്കുവിൻ. ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ" (മത്തായി 28,19-20). അപ്പസ്തോലന്മാരെ ഭരമേല്പിച്ച ദൗത്യത്തിൻറെ ഉള്ളടക്കം ഇതാണ്: പ്രഘോഷിക്കുക, സ്നാനപ്പെടുത്തുക, പഠിപ്പിക്കുക, ഗുരുവിൻറെ വഴിയിലൂടെ സഞ്ചരിക്കുക, അതായത്, സജീവ സുവിശേഷം ആയിരിക്കുക.
സാക്ഷ്യമേകുകയെന്ന ദൗത്യം ഈ രക്ഷയുടെ സന്ദേശത്തിൽ, സർവ്വോപരി, അടങ്ങിയിരിക്കുന്നു. സാക്ഷ്യം കൂടാതെ പ്രഘോഷിക്കുക സാധ്യമല്ല. നമ്മുടെ വിശ്വാസം മൂലം, ഇന്നത്തെ ശിഷ്യരായ നമ്മളും ഈ ദൗത്യ നിർവ്വഹണത്തിന് വിളിക്കപ്പെട്ടിരിക്കുന്നു. ശ്രമകരമായ ഈ ദൗത്യത്തിനു മുന്നിൽ, നമുക്ക്, നമ്മുടെ ബലഹീനതയാൽ നിസ്സഹായരാണെന്ന തോന്നലുണ്ടാകാം. അപ്പസ്തോലന്മാർക്കും, തീർച്ചയായും, ഇങ്ങനെ പ്രതീതമായിട്ടുണ്ട്. എന്നാൽ നിരാശപ്പെടേണ്ടതില്ല. യേശു സ്വർഗ്ഗാരോഹണത്തിനു മുമ്പ് പറഞ്ഞ വാക്കുകൾ ഓർക്കുക: "യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും" (മത്തായി 28,20).
യേശുസാന്നിധ്യം, നൂതന ശൈലിയിൽ
ഈ വാഗ്ദാനം, നമ്മുടെ മദ്ധ്യേ യേശുവിൻറെ, നിരന്തരവും സാന്ത്വനദായകവുമായ സാന്നിധ്യം ഉറപ്പേകുന്നു. ഈ സാന്നിധ്യം എപ്രകാരമാണ് സാക്ഷാത്ക്കരിക്കപ്പെടുക? അവിടെത്തെ ആത്മാവു വഴിയാണ് ഇതു സംഭവിക്കുക. ഈ ആത്മാവാണ്, ഒരോ മനുഷ്യനും വഴിയിൽ തുണയെന്ന നിലയിൽ ചരിത്രത്തിൽ സഞ്ചരിക്കാൻ സഭയെ നയിക്കുന്നത്. ക്രിസ്തുവും പിതാവും അയച്ച ആ അരൂപി പാപമോചനം സാധ്യമാക്കുകയും അനുതപിച്ച്, വിശ്വാസത്തോടെ ആത്മാവിൻറെ ദാനത്തിനായി സ്വയം തുറന്നുകൊടുക്കുന്നവരെ പവിത്രീകരിക്കുകയും ചെയ്യുന്നു. യുഗാന്തം വരെ നമ്മോടുകൂടെ ഉണ്ടായിരിക്കും എന്ന വാഗ്ദാനം വഴി യേശു, ഉത്ഥിതൻ എന്ന നിലയിൽ ലോകത്തിൽ സന്നിഹിതനാകുന്ന ശൈലിക്ക് തുക്കമിട്ടു.
യേശു ലോകത്തിൽ സന്നിഹിതനായിരിക്കുന്നത് മറ്റൊരു രീതിയിലാണ്, അതായത് ഉത്ഥിതൻ എന്ന നിലയിലാണ്. വചനത്തിലും, കൂദാശകളിലും, പരിശുദ്ധാരൂപിയുടെ നിരന്തരവും ആന്തിരകവുമായ പ്രവർത്തനത്തിലും ആവിഷ്കൃതമാണ് ഈ സാന്നിധ്യം. സ്വർഗ്ഗാരോഹണത്തിരുന്നാൾ നമ്മോടു പറയുന്നത്, പിതാവിൻറെ വലത്തുഭാഗത്ത്, മഹത്വത്തിൽ ഉപവിഷ്ടനാകുന്നതിന് യേശു സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തെങ്കിലും അവിന്ന് ഇപ്പോഴും നമ്മുടെ മദ്ധ്യേ ഉണ്ടെന്നാണ്. ഇതിൽ നിന്നാണ്, പരിശുദ്ധാത്മാവിൻറെ ശക്തിയാലുള്ള യേശുവിൻറെ സാന്നിധ്യത്തിൽ നിന്നാണ്, നമുക്ക് ശക്തിയും സ്ഥൈര്യവും സന്തോഷവും ഉണ്ടാകുന്നത്.
പരിശുദ്ധ അമ്മ
പരിശുദ്ധ കന്യാകാമറിയം മാതൃന്നിഭ സംരക്ഷണത്താൽ നമ്മുടെ യാത്രയിൽ തുണയാകട്ടെ. സൗമ്യതയും ഉത്ഥിതനായ കർത്താവിന് ലോകത്തിൽ സാക്ഷികളായിത്തീരാനുള്ള ധൈര്യവും നമുക്ക് അവളിൽ നിന്ന് പഠിക്കാം.ഈ വാക്കുകളെ തുടർന്ന് പാപ്പാ സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാർത്ഥന നയിക്കുകയും അതിൻറെ അവസാനം എല്ലാവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവ്വാദാനന്തരം പാപ്പാ മെയ് 24-ന് ഞാറാഴ്ച ചൈനയിലെ കത്തോലിക്കർക്കായുള്ള പ്രാർത്ഥനാദിനം ആചരിക്കപ്പെട്ടത് അനുസ്മരിച്ചു.
ചൈനയ്ക്കായുള്ള പ്രാർത്ഥനാദിനം
ക്രൈസ്തവരുടെ സഹായമായ കന്യകാനാഥയുടെ തിരുന്നാൾ ദിനത്തിൽ ചൈനയിലെ കത്തോലിക്കർക്കായുള്ള പ്രത്യേക പ്രാർത്ഥനയിൽ ആത്മീയമായി ഒന്നുചേരാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ഷാംഗ്ഹായിലെ ഷേഷനിലെ മരിയൻ ദേവാലയത്തിൽ ചൈനയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായി ക്രൈസ്തവരുടെ സഹായമായ കന്യകാമറിയത്തെ വണങ്ങുന്നത് അനുസ്മരിക്കുകയും ചെയ്തു.
നല്ല പൗരന്മാരായിത്തീരുന്നതിന് പ്രാർത്ഥിക്കാം
വലിയ രാജ്യമായ ചൈനയിലെ കത്തോലിക്കാസഭയിലെ ഇടയന്മാരും വിശ്വാസികളും വിശ്വാസത്തിൽ ശക്തരും സാഹോദര്യകൂട്ടായ്മയിൽ ഉറപ്പുള്ളവരും സന്തോഷമുള്ള സാക്ഷികളും സാഹോദര്യഉപവിയുടെയും പ്രത്യാശയുടെയും പരിപോഷകരും നല്ല പൗരന്മാരും ആയിരിക്കുന്നതിനുവേണ്ടി അവരെ സ്വർഗ്ഗീയാംബയുടെ നേതൃത്വത്തിനും സംരക്ഷണയ്ക്കും നമുക്കു സമർപ്പിക്കാമെന്ന് പാപ്പാ പറഞ്ഞു.സാർവ്വത്രികസഭയുടെ ഭാഗമായ ചൈനയിലെ കത്തോലിക്കാ സഹോദരങ്ങളുടെ പ്രത്യാശയിൽ ആഗോള സഭയും പങ്കുചേരുകയും ജീവിത പരീക്ഷണങ്ങളിൽ തങ്ങാകുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ ഉറപ്പുനല്കി.
ക്ലേശകരമായ ഈ കാലഘട്ടത്തിൽ ലോകത്തിൽ സകലയിടത്തും ശാന്തിക്കും രാഷ്ട്രങ്ങൾക്കിടയിൽ സംഭാഷണം സാധ്യമാക്കുന്നതിനും പാവപ്പെട്ടവർക്ക് സേവനം ചെയ്യുന്നതിനും സൃഷ്ടിയെ പരിപാലിക്കുന്നതിനും ശാരീരികവും മാനസികവും ആത്മീയവുമായ രോഗങ്ങളെ നരകുലം ജയിക്കുന്നതിനും വേണ്ടി തീക്ഷണതയോടെ പരിശ്രമിക്കുന്ന സന്മനസ്സുള്ള സകലരെയും കർത്താവിൻറെ ശിഷ്യരെയും ക്രൈസ്തവരുടെ സഹായമായ കന്യകാനാഥയ്ക്ക് പാപ്പാ സമർപ്പിച്ചു.
ലോക സാമൂഹ്യസമ്പർക്ക മാദ്ധ്യമ ദിനം
കർത്താവിൻറെ സ്വർഗ്ഗാരോഹണത്തിരുന്നാൾ ദിനമായ ഈ ഞായറാഴ്ച, കഥാഖ്യാനം എന്ന പ്രമേയത്തോടെ, ലോക സാമൂഹ്യസമ്പർക്ക മാദ്ധ്യമ ദിനം കത്തോലിക്കാ സഭ ആചരിച്ചതും പാപ്പാ അനുസ്മരിച്ചു. രചനാത്മകങ്ങളായ കഥകൾ പറയാനും പങ്കുവയ്ക്കാനും ഈ ദിനാചരണം നമുക്കു പ്രചോദനമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.ഈ ഞായറാഴ്ച (24/05/20) താൻ തെക്കെ ഇറ്റലിയിലെ അച്ചേറ എന്ന സ്ഥലത്ത് ഇടയ സന്ദർശനം നടത്തേണ്ടിയിരുന്നതും എന്നാലത് മറ്റൊരവസരത്തിലേക്ക് മറ്റിവച്ചിരിക്കുന്നതും പാപ്പാ അനുസ്മരിച്ചു.

Comments
Post a Comment