ജപം
ഏറ്റവും പരിശുദ്ധമായ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങേ ശുദ്ധതയുടെ വെണ്മയാല്‍ മാലാഖമാര്‍ പോലും അത്ഭുതപ്പെട്ട് അങ്ങേ ആരാധിക്കുന്നു. ദിവ്യനാഥാ! എന്‍റെ ഹൃദയത്തിലുള്ള അശുദ്ധമായ ആഗ്രഹങ്ങളെയും ക്രമമല്ലാത്ത ആശകളേയും മാറ്റി, മാലാഖയ്ക്കടുത്ത ശുദ്ധതയെ ഇഷ്ടപ്പെടുവാനും പരിശുദ്ധമായ ജീവിതം കഴിപ്പാനും വിശുദ്ധന്‍മാര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ഭാഗ്യത്തിന് യോഗ്യനാകുവാനും എനിക്ക് അനുഗ്രഹം നല്‍കണമേ.
പ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
സുകൃതജപം
പരിശുദ്ധിയുടെ ആലയമായ ഈശോയുടെ ദിവ്യഹൃദയമേ! വിശുദ്ധ ജീവിതം കഴിക്കുവാന്‍ എനിക്ക് അനുഗ്രഹം നല്‍കണമേ.
സല്‍ക്രിയ
ശുദ്ധതയെന്ന പുണ്യത്തിനു ഭംഗം വരുന്ന എന്തെങ്കിലും ഉണ്ടായിരുന്നാല്‍ അതു ഉടന്‍ നീക്കുക.
Comments
Post a Comment