സെപ്റ്റംബര്‍ 17 : വാഴ്ത്തപ്പെട്ട ഹില്‍ഡെഗാഡ് (1098-1179)

അസാധാരണ കഴിവുകളുള്ള ഒരു സ്ത്രീയായിരുന്നു ഹില്‍ഡെഗാഡ്. പണ്ഡിത, പ്രാസംഗിക, കവയിത്രി, സംഗീതജ്ഞ, ശാസ്ത്രജ്ഞ... അങ്ങനെ ഹില്‍ഡെഗാഡിന്റെ കഴിവുകള്‍ എണ്ണിപ്പറയാന്‍ ഏറെ യുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും പ്രശസ്തയും പ്രഗത്ഭയുമായ സ്ത്രീയായിരുന്നു അവര്‍. ജര്‍മനിയിലെ തറവാടിത്ത മുള്ള ഒരു കുടുംബത്തില്‍ പത്താമത്തെ സന്താനമായാണ് ഹില്‍ഡെ ഗാഡ് ജനിച്ചത്. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്നില്ല ആ കുടുംബം. അതുകൊണ്ടു തന്നെ പത്തുമക്കളെ വളര്‍ത്തുക അവരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. മാത്രമല്ല, ചെറിയ പ്രായം മുതല്‍തന്നെ ഹില്‍ഡെഗാഡിനെ പലവിധ രോഗങ്ങള്‍ അലട്ടിയിരുന്നു.



മൂന്നു വയസുള്ളപ്പോള്‍ മുതല്‍ ഹില്‍ഡെഗാഡിനു ദൈവത്തിന്റെ ദര്‍ശനങ്ങള്‍ ഉണ്ടാകു മായിരുന്നു. എട്ടു വയസായപ്പോള്‍ മാതാപിതാക്കള്‍ അവളെ ബന്ധുവായ ജൂറ്റ എന്ന സന്യാസിനിയുടെ അടുത്തേയ്ക്കയച്ചു. ജൂറ്റ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച അതീവ സുന്ദരിയായ സ്ത്രീയാ യിരുന്നു. പക്ഷേ, തന്റെ സൗന്ദര്യവും സമ്പത്തും ദൈവത്തിനു സമര്‍പ്പിക്കാനാണ് ആ സ്ത്രീ തീരുമാനിച്ചത്. ഏതെങ്കിലും സന്യാസസമൂഹത്തില്‍ ചേര്‍ന്നു കന്യാസ്ത്രീയാകുകയല്ല, മറിച്ച് സ്വന്തമായി ഒരു സന്യാസസമൂഹത്തിനു തുടക്കമിടുകയാണ് അവര്‍ ചെയ്തത്. ജൂറ്റയുടെ സന്യാസസഭയില്‍ വളരെ കര്‍ശനമായ രീതികളായിരുന്നു. ദേവാലത്തോടു ചേര്‍ന്നു നിര്‍മിച്ച ഒരു ചെറിയ മുറിയില്‍ ഒതുങ്ങി കഴിയുന്ന സന്യാസിനികളായിരുന്നു അവര്‍. ഒരു ചെറിയ ജനാല മാത്ര മായിരുന്നു അവരെ പുറംലോകവുമായി ബന്ധപ്പെടുത്തിരുന്നത്.

ഹില്‍ഡെഗാഡ് അവിടെയെത്തു മ്പോള്‍ ഒരു തരത്തിലുള്ള വിദ്യാഭ്യാസവും അവള്‍ക്കുണ്ടായിരുന്നില്ല. പ്രാര്‍ഥനകള്‍ വായിച്ചു മനസിലാക്കാന്‍ പഠിച്ചുവെന്നല്ലാതെ അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ പോലും അവള്‍ക്കറിയി ല്ലായിരുന്നു. ഹില്‍ഡെഗാഡിന് ഉണ്ടായ ദര്‍ശനങ്ങളൊക്കെ മറ്റൊരു സന്യാസിനിയായിരുന്നു കേട്ടെഴുതിയി രുന്നത്. ജൂറ്റയുടെ മരണശേഷം ഹില്‍ഡെഗാഡ് ആ സന്യാസസമൂഹത്തിന്റെ ചുമതലയേ റ്റെടുത്തു. അവള്‍ക്കു 42 വയസായപ്പോള്‍ ദൈവികമായ ഒരു അദ്ഭുതം അവളുടെ ജീവിതത്തില്‍ സംഭവിച്ചു. ജ്ഞാനവരം. അതോടെ ഹില്‍ഡെഗാഡ് വലിയ പഠനങ്ങളും കണ്ടുപിടിത്തങ്ങളും നടത്താന്‍ തുടങ്ങി. ഭാഷാപാണ്ഡിത്യവും ഒപ്പം നേടി. ക്രൈസ്തവ വിരുദ്ധമായ ആശയങ്ങള്‍ ഏറെ ഉദയം ചെയ്തിരുന്ന സമയമായിരുന്നു അത്.

ഇത്തരം ആശയങ്ങളെ സമര്‍ത്ഥമായി പ്രതിരോധി ക്കുവാന്‍ ഹില്‍ഡെഗാഡിനു കഴിഞ്ഞു. നിരവധി പുസ്തകങ്ങള്‍ അവരുടെതായി സഭയ്ക്കു ലഭിച്ചു. ഹില്‍ഡെഗാഡ് കവിതകളെഴുതുയും ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയും ചെയ്യുമായിരുന്നു. ലോകത്തിലെ അറിയപ്പെടുന്ന ആദ്യ വനിതാ സംഗീതജ്ഞയായിരുന്നു ഹില്‍ഡെഗാഡ് എന്നു പറഞ്ഞാല്‍ അത് തെറ്റാവില്ല. ശാസ്ത്രവിഷയങ്ങളിലും അവര്‍ക്ക് ഏറെ താത്പര്യമായിരുന്നു. ചെടികളുടെ ഔഷധഗുണം കണ്ടെത്തുന്നതിലും അവര്‍ ശ്രദ്ധവച്ചു. ഹില്‍ഡെഗാഡ് രോഗങ്ങള്‍ സുഖപ്പെടുത്തി. അദ്ഭുതങ്ങളും ദര്‍ശനങ്ങളും സംഭവിച്ചുകൊണ്ടേയിരുന്നു. ബിഷപ്പുമാരും രാജാക്കന്‍മാരും മാര്‍പാപ്പമാരും വരെ അവളുടെ ഉപദേശങ്ങള്‍ കേള്‍ക്കുമായിരുന്നു. 1179 ല്‍ എണ്‍പത്തിയൊന്നാം വയസിലാണ് ഹില്‍ഡെഗാഡ് മരിക്കുന്നത്.

Comments