വളരെ സമ്പന്നരായ മാതാപിതാക്കള്‍ക്കു ജനിച്ച ജെറോം അദ്ഭുത പ്രവര്‍ത്തകനായ വിശുദ്ധനാണ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിര വധി അദ്ഭുതങ്ങള്‍ ദൈവം ജെറോമിലൂടെ നടത്തി. യുഗോസ്ലേവി യോയിലാണ് ജെറോം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വിഗ്രഹാരാധകരായ വിജാതീയരായിരുന്നു. ക്രിസ്തുവിനെ മനസി ലാക്കും മുന്‍പു ജെറോം പാപത്തില്‍ മുഴുകിയാണ് ജീവിച്ചത്. റോമി ലായാരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. നിയമപഠനം പൂര്‍ത്തിയാ ക്കി ജോലിയിലേക്ക് പ്രവേശിക്കുന്ന സമയത്താണ് ജെറോം യേശുവിനെക്കുറിച്ച,് ആദ്യമായി മനസിലാക്കുന്നത്.
നിരവധി പുസ്തകങ്ങള്‍ വായിക്കുകയും അറിവ് സമ്പാദിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിനോദം. സ്വന്തമായി ഒരു ഗ്രന്ഥശാല തന്നെ അദ്ദേഹത്തിനുണ്ടായിരു ന്നു. അങ്ങനെയാണ് ക്രിസ്തുമതത്തെപ്പറ്റി അദ്ദേഹം കേള്‍ക്കുന്നത്. യഥാര്‍ഥ ദൈവം യേശുവാ ണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വി. ഗ്രിഗറിയുടെ സഹായത്തോടെ യേശുവിനെ ആഴത്തില്‍ മനസിലാക്കി. ജെറോമിന്റെ വിശ്വാസത്തിന്റെ ആഴവും അദ്ദേഹത്തിന്റെ അറിവും മനസിലാക്കിയ പോപ്പ് ഡമാസൂസ് ജെറോമിനെ തന്റെ സെക്രട്ടറിയാക്കി. ഹീബ്രുഭാഷയില്‍ അറിവുണ്ടായിരുന്ന ജെറോമിനെ പോപ് വി.ഗ്രന്ഥം ഹീബ്രുവില്‍ നിന്നു ലത്തീ നിലേക്ക് പരിഭാഷപ്പെടുത്താന്‍ ചുമതലപ്പെടുത്തി.
അങ്ങനെ അദ്ദേഹം മറ്റു ചുമതലകള്‍ ഒഴിഞ്ഞ് ഏകാന്തവാസത്തിനു പോയി. ആദിമസഭാപിതാക്കന്‍മാരുടെ പല ഗ്രന്ഥങ്ങളും പരിഭാഷപ്പെടുത്തി യത് വി.ജെറോമായിരുന്നു. വിശുദ്ധരായ ലെയോ ഫബിയോള, പൗള, എവുസ്റ്റാക്കിയ എന്നീ സ്ത്രീകളുടെ ഉറ്റുസുഹൃത്തും ഉപദേശകനുമായിരുന്നു അദ്ദേഹം. ഈ സ്ത്രീകളുമായി ജെറോമി നുള്ള ബന്ധത്തെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചപ്പോള്‍ ജെറോം ദുഃഖിതനായി. റോമിലെ ജീവിതം അവസാനിപ്പിച്ച് മരൂഭൂമികളില്‍ അലയുവാന്‍ തുടങ്ങി. പ്രാര്‍ഥനയില്‍ മുഴുകി ഉപവാസവും ധ്യാനവുമായി അദ്ദേഹം അവിടെ കഴിഞ്ഞു. പഴയനിയമത്തിലെ ചില പുസ്തകങ്ങളൊഴിച്ച് ബാക്കിയെല്ലാം അദ്ദേഹം ലത്തീനിലേക്ക് പരിഭാ ഷപ്പെടുത്തി.
പുതിയ നിയമത്തിന്റെ നിലവിലുള്ള പരിഭാഷ അദ്ദേഹം പരിഷ്‌കരിച്ചു. വന്യമൃഗങ്ങള്‍ അദ്ദേഹത്തിന് സഹായികളായി നിന്നുവെന്നു വിശ്വസിക്കപ്പെടുന്നു. ഒരിക്കല്‍ ഒരു സിംഹത്തിന്റെ കാലില്‍ കുത്തിക്കയറിയ മുള്ള് അദ്ദേഹം നീക്കിയതായും അന്നുമുതല്‍ ആ സിംഹം ജെറോമിന്റെ സംരക്ഷകനായി നിലകൊണ്ടുവെന്നും ഐതിഹ്യമുണ്ട്. ബേത്‌ലഹേമില്‍ യേശു ജനിച്ച ഗുഹയി ലാണ് ജെറോം കഴിഞ്ഞതെന്നും പറയപ്പെടുന്നു. അവിടെവച്ച് ്തന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. 420 സെപ്റ്റംബര്‍ 30നായിരുന്നു ജെറോമിന്റെ മരണം.
Comments
Post a Comment