ഒക്ടോബര്‍ 7 : പാദുവായിലെ വി. ജസ്റ്റിന (മൂന്നാം നൂറ്റാണ്ട്)

റോമന്‍ ചക്രവര്‍ത്തിമാരായ ഡൈക്ലീഷന്റെയും മാക്‌സിമിയാന്റെയും മതപീഡനകാലത്ത് കൊല്ലപ്പെട്ട കന്യകയായ വിശുദ്ധയാണ് ജസ്റ്റിന. ഈ വിശുദ്ധയുടെ ജീവിതത്തെക്കുറി,് വിശദമായ അറിവുകളൊന്നും ഇന്ന് ലഭ്യമല്ല. ആദിമസഭയുടെ കാലത്ത് എഴുതപ്പെട്ട ചില ക്രൈസ്തവ ഗ്രന്ഥങ്ങളില്‍ ജസ്റ്റിനയെ വി. പത്രോസ് ശ്ലീഹായുടെ ശിഷ്യയായാണ് വിവരിക്കുന്നത്. എന്നാല്‍, ജസ്റ്റിന ജീവി,ിരുന്ന കാലഘട്ടം കണക്കാക്കി നോക്കുമ്പോള്‍ നേരിട്ടുള്ള ശിഷ്യത്വം സാധ്യമല്ല. പത്രോസ് ശ്ലീഹായുടെ അനുയായി എന്നോ അദ്ദേഹത്തിന്റെ ശിഷ്യരുടെ ശിഷ്യയെന്നോ അനുമാനിക്കാം.




ചില ഗ്രന്ഥങ്ങളില്‍ ജസ്റ്റിന രക്തസാക്ഷിത്വം വരി,ത് നീറോ ചക്രവര്‍ത്തിയുടെ കാലത്താണെന്നും പത്രോസ് ശ്ലീഹായുടെ ശിഷ്യന്‍മാരില്‍ ഒരാളാണ് അവളെ ജ്ഞാനസ്‌നാനം ചെയ്തതെന്നും കാണാം. എന്നാല്‍, ചരിത്രകാരന്‍മാരില്‍ ഭൂരിപക്ഷവും ജസ്റ്റിന ഡൈക്ലീഷന്റെ കാലത്താണ് മരി,തെന്ന് അഭിപ്രായപ്പെടുന്നവരാണ്. ഇറ്റലിയിലെ പാദുവയില്‍ ജനി, ജസ്റ്റിന യേശുവിന്റെ മണവാട്ടിയായി ജീവിക്കുമെന്ന് ശപഥം ചെയ്തിരുന്നു. ക്രിസ്തുവിന്റെ അനുയായികളെയെല്ലാം റോമന്‍ ചക്രവര്‍ത്തിമാര്‍ തടവി ലാക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്ന കാലമായിരുന്നു അത്. ജസ്റ്റിനയും തടവിലാക്കപ്പെടുകയും യേശുവിനെ തള്ളിപ്പറയാന്‍ തയാറാകാത്തതിനാല്‍ അവളെ കൊലപ്പെടുത്തുകയുമായിരുന്നു.

ജസ്റ്റിനയെ നിരവധി ചിത്രകാരന്‍മാര്‍ പകര്‍ത്തിയിട്ടുണ്ട്. പലരും പല രൂപത്തിലും സ്വഭാവത്തിലുമാണ് അവളെ വര,ിരിക്കുന്നത്. ചില ചിത്രങ്ങളില്‍ ജസ്റ്റിനയുടെ നെഞ്ചില്‍ ഒരു വാള്‍ കുത്തിയിറക്കിയിരിക്കുന്നതായും മറ്റു ചിലവയില്‍ അവളുടെ സ്തനങ്ങള്‍ വാള്‍കൊണ്ട് ഛേദി,ിരിക്കുന്നതായും കാണാം. ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയാണ് ജസ്റ്റിന രക്തസാക്ഷിത്വം വരി,തെന്ന് ഇതില്‍നിന്നു മനസിലാക്കാം. ആറാം നൂറ്റാണ്ടില്‍ ജസ്റ്റിനയുടെ നാമത്തില്‍ ഇറ്റലിയില്‍ ദേവാലയം സ്ഥാപിക്കപ്പെട്ടു. അദ്ഭുതപ്രവര്‍ത്തകയായി ജസ്റ്റിന അറിയപ്പെടുന്നു. ഈ ദേവാലയം സന്ദര്‍ശി,് നിരവധി പേര്‍ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോഴും അനുഗ്രഹങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

Comments