ജനുവരി 11 : വി. തെയൊഡോഷ്യസ് (423-529)

ഒരു നൂറ്റാണ്ടിലേറെക്കാലം യേശുവിന്റെ നാമം ഉരുവിട്ട് ആ സ്‌നേഹത്തില്‍ ലയിച്ചു ചേര്‍ന്നു ജീവിച്ച വിശുദ്ധനാണ് തെയോഡോഷ്യസ്. 106-ാം വയസിലാണ് അദ്ദേഹം മരിക്കുന്നത്. ആര്‍ഭാടവും പ്രലോഭന ങ്ങളും നിറഞ്ഞ മനുഷ്യജീവിതത്തെ എങ്ങനെ നേരിടണമെന്ന് ഈ വിശുദ്ധന്‍ നമുക്ക് കാണിച്ചു തരുന്നു. ആധുനിക തുര്‍ക്കിയുടെ ഭാഗ മായ കപ്പഡോഷ്യയിലാണ് തെയൊഡോഷ്യസിന്റെ ജന്മഗൃഹം. ഭക്തരായ മാതാപിതാക്കളുടെ മകനായി ജനിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ ആദ്യ ഭാഗ്യം. പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്നു അദ്ദേഹം. വളരെ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അധ്യാപകനായി. എന്നാല്‍ച്ച യഥാര്‍ഥ ദൈവസ്‌നേഹം താന്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിനു തോന്നി. ജോലിയും വീടും ഉപേക്ഷിച്ച് അദ്ദേഹം നാടുവിട്ടു.



വിശുദ്ധനായ സൈമണിനെ കണ്ടുമുട്ടിയതോടെ അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം പാതിസഫല മായി. തെയൊഡോഷ്യസിന്റെ പരിശുദ്ധിയും നേതൃത്വപാടവവും തിരിച്ചറിഞ്ഞ സൈമണ്‍ അദ്ദേഹത്തെ അനുഗ്രഹിച്ചു. തലയില്‍ കൈവച്ചു പ്രാര്‍ഥിച്ചു. വേണ്ട ഉപദേശങ്ങളും കൊടുത്തു. യൂദയായിലെ മരുഭൂമിയിലേക്ക് യാത്രയായ തെയൊഡോഷ്യസ് അവിടെ ഒരു ഗുഹയില്‍ താമ സിച്ചു. മുപ്പതു വര്‍ഷത്തോളം അളിടെ വനസസ്യങ്ങളും പഴങ്ങളും മാത്രം കഴിച്ച് ജീവിച്ചു. പ്രാര്‍ഥ നയും ഉപവാസവും അദ്ദേഹത്തിനു ശക്തി പകര്‍ന്നു. തെയൊഡോഷ്യസിന്റെ വിശുദ്ധിയെക്കുറിച്ച് കേട്ടറിഞ്ഞ് ആളുകള്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. ക്രമേണ ഇവരുടെ എണ്ണം പെരുകി പെരുകി വന്നു. ശിഷ്യന്‍മാരായി ചിലര്‍ അദ്ദേഹത്തിനൊപ്പംകൂടി. മരുഭൂമിയിലെ ജീവിതം അവ സാനിപ്പിച്ച് അദ്ദേഹം ബേത്‌ലഹേമിനു സമീപം ഒരു ആശ്രമം സ്ഥാപിച്ചു. തെയോഡോഷ്യസിന്റെ ശിഷ്യന്മാരില്‍ പല രാജ്യക്കാരുണ്ടായിരുന്നു.

അര്‍മീനിയയില്‍ നിന്നും ഗ്രീസില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും എത്തിയ ശിഷ്യന്മാരെല്ലാവരും ഒത്തൊരുമയോടെ അദ്ദേഹത്തിനൊപ്പം പ്രേഷിതപ്രവര്‍ത്തനം നടത്തി. ആശ്രമത്തോടു ചേര്‍ന്ന് ഒരു ആശുപത്രിയും അദ്ദേഹം സ്ഥാപിച്ചു. ദരിദ്രര്‍ക്കു വേണ്ടി മാത്രമുള്ളതായിരുന്നു ആശുപത്രി. നാസ്തിക വിശ്വാസി കള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ തെയൊഡോഷ്യസ് പ്രതികരിച്ചു. ഇതില്‍ നിന്നു അദ്ദേഹ ത്തെ പിന്തിരിപ്പിക്കാന്‍ അനസ്‌തേഷ്യസ് ചക്രവര്‍ത്തി ധാരാളം പണം കൊടുത്തു. ഈ പണം സ്വീകരിച്ച് തെയോഡോഷ്യസ് പാവങ്ങള്‍ക്കു വിതരണം ചെയ്തു. പ്രായത്തിന്റെ അവശതകള്‍ മൂലം കിടപ്പിലാകുന്നതു വരെ അദ്ദേഹം സുവിശേഷപ്രവര്‍ത്തനം തുടര്‍ന്നു. കിടപ്പിലായതോടെ പ്രാര്‍ഥനയില്‍ മുഴുകി.

Comments