ജനുവരി 13 : വി. ഹിലരി (315-368)

 നാസ്തിക വിശ്വാസികളായ മാതാപിതാക്കളുടെ മകനായി എ.ഡി. 315 ല്‍ ഫ്രാന്‍സിലെ പോയിറ്റിയേഴ്‌സിലാണ് ഹിലരി ജനിച്ചത്. മാതാപിതാക്കളുടെ മതവിശ്വാസങ്ങള്‍ തന്നെയായിരുന്നു ഹിലരി ക്കും. നിരന്തരമായ പഠനവും വായനയും അദ്ദേഹത്തിന്റെ ശീലമായി രുന്നു. നിരവധി മതഗ്രന്ഥങ്ങള്‍ അദ്ദേഹം വായിച്ചു. എല്ലാറ്റിലും നിന്ന് നല്ലതു മാത്രം സ്വീകരിച്ചു. എല്ലാ മതങ്ങളും പല ദൈവത്തില്‍ വിശ്വസിക്കുന്നുവെങ്കിലും ദൈവം ഒരാള്‍ മാത്രമാണുള്ളതെന്ന് അദ്ദേഹം മനസിലാക്കി. നന്മ ചെയ്യുകയാണ് മറ്റെല്ലാറ്റിനെക്കാളും വലുതെന്നും അദ്ദേഹം പഠിച്ചു. അതു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഹിലരി വിവാഹിതനായി.


വിശുദ്ധയായി പിന്നീട് അറിയപ്പെട്ട അഫ്ര അദ്ദേഹത്തിന്റെ മകളായി രുന്നു. മക്കളോടും ഭാര്യയോടുമൊത്ത് സന്തുഷ്ട ജീവിതം നയിച്ചുവരുമ്പോഴും അദ്ദേഹത്തിന്റെ മനസ് അസ്വസ്ഥമായിരുന്നു. യഥാര്‍ഥ ദൈവത്തെ താന്‍ കണ്ടെത്തിയില്ല എന്ന തോന്നലായി രുന്നു അസ്വസ്ഥതയുടെ കാരണം. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹത്തിന് ഒരു ബൈബിള്‍ കിട്ടി. മറ്റ് പുസ്തകങ്ങളെപ്പോലെ പരിഗണിച്ച് അദ്ദേഹം വായന തുടങ്ങി. ഒരോ ഘട്ടത്തിലും യഥാര്‍ഥ ദൈവത്തിലേക്ക് അദ്ദേഹം അടുത്തുകൊണ്ടിരുന്നു. പുതിയ നിയമം വായന പൂര്‍ത്തിയാക്കിയതോടെ അദ്ദേഹം സത്യമായ ദൈവത്തെ കണ്ടെത്തിക്കഴിഞ്ഞിരുന്നു. വൈകാതെ അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചു. ആദ്യമൊക്കെ നാസ്തിക വിശ്വാസികളെയും യഹൂദരെയും മറ്റു പാഷണ്ഡികളെയും അദ്ദേഹം അകറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍, പിന്നീട് അവരെ കൂടി യേശുവിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു.


വൈകാതെ, അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. വിവാഹ ജീവിതം അവസാനിപ്പിച്ച ഹിലരി ഏറെ താമസിക്കാതെ ആ പ്രദേശത്തെ മെത്രാന്‍ പദവിയിലുമെത്തി. 353 മുതല്‍ 368 വരെ പോയിറ്റിയേഴ്‌സിലെ ബിഷപ്പായിരുന്നു അദ്ദേഹം. റോമന്‍ ചക്രവര്‍ത്തി ക്രൈസ്തവ വിശ്വാസങ്ങ ളില്‍ ഇടപെടുന്നതിനെ അദ്ദേഹം എതിര്‍ത്തു. ഇത് അദ്ദേഹത്തെ നാടുകടത്തുന്നതിനു കാരണ മായി. നിരവധി പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. എല്ലാറ്റിന്റെയും അടിസ്ഥാനം എന്താണ് യഥാര്‍ഥ വിശ്വാസം എന്നതായിരുന്നു. പരിശുദ്ധ ത്രിത്വത്തെ വിവരിക്കുന്ന പുസ്തകവും അദ്ദേഹം എഴുതി. ഹിലരിയുടെ പ്രസംഗങ്ങളും ലേഖനങ്ങളും നിരവധി പേരെ ക്രിസ്തുമത വിശ്വാസികളാ ക്കിമാറ്റി. എ.ഡി. 368 രോഗബാധിതനായി അദ്ദേഹം മരിച്ചു.

Comments