ഇറ്റലിയിലെ ആഢ്യ കുടുംബത്തില്‍ പിറന്ന വിന്‍സെന്റ് കുഞ്ഞു നാള്‍ മുതല്‍തന്നെ ദൈവസ്‌നേഹത്തിലും അടിയുറച്ച വിശ്വാസ ത്തിലും വളര്‍ന്നുവന്നു. പഠനത്തില്‍ സമര്‍ഥനൊന്നുമായിരുന്നില്ല വിന്‍സെന്റ്. അവന്റെ മനസുനിറയെ പാവങ്ങളോടുള്ള കരുണയും സഹാനുഭൂതിയുമായിരുന്നു. ഒരു പുരോഹിതനായി മാറണമെന്ന ആഗ്രഹം ബാലനായിരിക്കുമ്പോള്‍ മുതല്‍ത്തന്നെ വിന്‍സെന്റിനു ണ്ടായിരുന്നു. ആഗ്രഹിച്ചതുപോലെ പുരോഹിതനാകുവാനും അറിയപ്പെടുന്ന മതപണ്ഡിതനായി മാറുവാനും അദ്ദേഹത്തിനു കഴിയുകയും ചെയ്തു.
ദൈവ ശാസ്ത്ര അധ്യാപകനായിരുന്നു അദ്ദേഹം. കോളറ പടര്‍ന്നു പിടിച്ച കാലത്ത് തന്റെ ആരോഗ്യത്തെ പ്പറ്റി ചിന്തിക്കാതെ അദ്ദേഹം രോഗികള്‍ക്കിടയില്‍ ഓടിനടന്നു. അവരെ ശുശ്രൂഷിച്ചു. അവര്‍ക്കൊ പ്പം താമസിച്ചു. വിന്‍സെന്റ് പലോട്ടി തുടക്കമിട്ട സ്ഥാപനങ്ങളുടെ എണ്ണമെടുക്കുക സാധ്യമല്ല. സ്‌കൂളുകള്‍, അനാഥാലയങ്ങള്‍, പെണ്‍കുട്ടികള്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍, ബാങ്കുകള്‍, കാര്‍ഷിക സ്‌കൂളുകള്‍ എന്നിവയൊക്കെ അതില്‍ ഉള്‍പ്പെടുന്നു. തൊഴിലാളികള്‍ക്കുള്ള വിനോദകേന്ദ്രങ്ങളും അദ്ദേഹം സ്ഥാപിച്ചു. തൊഴിലാളികള്‍ക്കു വേണ്ടി ഒരു സംഘന രൂപീകരിക്കുവാനും പാലോട്ടിക്കായി. മുസ്‌ലിം വിശ്വാസികള്‍ക്കിടയിലേക്ക് യേശുവിനെ എത്തിക്കുവാനും അദ്ദേഹം ശ്രമിച്ചു.
പൗരസ്ത്യ സഭകളുടെ ഐക്യത്തിനു വേണ്ടി അദ്ദേഹം ഏറെ പണിപ്പെട്ടു. എപ്പിഫെനി തിരുനാളിന്റെ എട്ടാം ദിവസം പുനൈരക്യ തിരുനാള്‍ ആചരിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാ പ്രേഷിത പ്രവര്‍ത്തനങ്ങളെക്കാളും ഉപരിയായി പലോട്ടിയുടെ പ്രായച്ഛിത്തപ്രവൃത്തികളും സഹന മാര്‍ഗ ങ്ങളുമാണ് അദ്ദേഹത്തിന്റെ വിശുദ്ധിയുടെ തെളിവായി പറയപ്പെടുന്നത്. കുരിശില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങി മരിച്ച യേശുവിന്റെ അനുയായി എപ്പോഴും സഹനങ്ങളേറ്റുവാങ്ങാന്‍ തയാറായിരിക്ക ണമെന്ന സന്ദേശമാണ് തന്റെ ജീവിതത്തിലൂടെ അദ്ദേഹം നല്‍കിയത്. 1850ലാണ് വിന്‍സെന്റ് പലോട്ടി മരിച്ചത്. 1963ല്‍ പോപ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Comments
Post a Comment