എളിമയുടെ വിശുദ്ധനായിരുന്നു വി. അല്‍ബീനസ്. ഇംഗ്ലണ്ടിലെ ആങ്കേഴ്‌സ് രൂപതയുടെ മെത്രാനായിരുന്നു അദ്ദേഹം. വളരെ സമ്പന്നമായ ഒരു കുടുംബത്തിലാണ് അല്‍ബീനസ് ജനിച്ചത്. ചെറുപ്രായം മുതല്‍ തന്നെ ദൈവിക വിശുദ്ധിയിലും ചൈതന്യത്തിലുമാണ് അല്‍ബീനസ് വളര്‍ന്നത്. എന്തെങ്കിലും സ്വന്തമാക്കുക എന്നതിനെക്കാള്‍ എന്തെങ്കിലും ത്യജിക്കുക എന്നതിലായിരുന്നു അവന്റെ താത്പര്യം. എല്ലഫാ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ദൈവത്തിനു സമര്‍പ്പിച്ച് അവയൊക്കെ ഉപേക്ഷിക്കുന്നതില്‍ അല്‍ബീനസ് സംതൃപ്തി കണ്ടെത്തി. വൈദികനാകണമെന്ന അതീവ ആഗ്രഹത്താല്‍ ചെറുപ്രായത്തില്‍ തന്നെ അല്‍ബീനസ് ആശ്രമത്തില്‍ ചേര്‍ന്നു.
വൈദികനായും പിന്നീട് മെത്രാനായും (എ.ഡി. 529 ല്‍) പ്രവര്‍ത്തിക്കുമ്പോഴും ബാല്യകാലം മുതലേ ശീലമാക്കിയ എളിമയും ആശയടക്കവും അല്‍ബീനസ് കൈവിട്ടില്ലഫ. അതുകൊണ്ടു തന്നെ അല്‍ബീനസിന്റെ മഹത്വവും അദ്ദേഹം വഴിയുള്ള അദ്ഭുത പ്രവര്‍ത്തികളും നാടെങ്ങും സംസാരവിഷയമായി. രാജാക്കന്‍മാര്‍ വരെ അദ്ദേഹത്തെ ബഹുമാനിച്ചു. അപ്പോഴും താന്‍ വെറും ദാസനാണെന്ന വിശ്വാസം അദ്ദേഹം മാറ്റിയില്ലഫ. എളിമയാണ് എഫല്ലാ മഹത്വത്തിനും കാരണമെന്നു അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. ജീവിച്ചിരിക്കെ തന്നെ അല്‍ബീനസ് വഴി ദൈവം ഒട്ടെറെ അദ്ഭുതങ്ങള്‍ കാണിച്ചു. മരണശേഷം അദ്ദേഹത്തിന്റെ ശവകുടീരത്തിനരികില്‍ തീര്‍ഥാടകരുടെ പ്രവാഹമായി. അവിടം അദ്ഭുതങ്ങളുടെ കേന്ദ്രമായി മാറി.
Comments
Post a Comment