ഫെബ്രുവരി 17 : ഏഴു മേരീ ദാസന്‍മാര്‍

ഫേïാറന്‍സിലെ പ്രഭുകുടുംബാംഗങ്ങളായ ഏഴു പേര്‍ ചേര്‍ന്നു സ്ഥാപിച്ചതാണ് മേരി ദാസന്‍ മാരുടെ സഭ. ഈ ഏഴു പേരുടെയും ഓര്‍മദിവസമാണിന്ന്. അല്ക്‌സിസ് ഫല്‍കോനിയേരി, ബര്‍ത്തലോമോ അമീഡെയ്, ബെനഡിക്ട്, ബുവോന്‍ഫിഗ്‌ലിയോ, ഗെറാര്‍ഡിനോ, ഹ്യൂഗ്, ജോണ്‍ മൊനേറ്റി എന്നിവരാണ് ഈ ഏഴു പേര്‍. 1233 ല്‍ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ദിവസം ഈ ഏഴു പേര്‍ക്കു മാതാവ് പ്രത്യക്ഷപ്പെടുകയും അവരോടു ലൗകികജീവിതം അവസാനിപ്പിച്ച് ദൈവമാര്‍ഗത്തിലേക്ക് വരുവാന്‍ ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് വിശ്വാസം. ലോകം മുഴുവന്‍ തന്റെ നാമത്തില്‍ പ്രേഷിതജോലികള്‍ ചെയ്യുവാനും തന്റെ ദാസന്‍മാരായി ഇരിക്കുവാനും മറിയം അവരോടു ആവശ്യപ്പെട്ടിതിനെ തുടര്‍ന്ന് ഇവര്‍ ഏഴു പേരുംചേര്‍ന്ന് ഫേïാറന്‍സിനടുത്ത് ലാക്മാര്‍സിയാ എന്ന പ്രദേശത്തും അവര്‍ ആശ്രമം സ്ഥാപിച്ചു.




പരിശുദ്ധ മറിയം തന്നെയാണ് ഇവര്‍ക്കു പ്രത്യക്ഷപ്പെട്ടു സഭാവസ്ത്രം നല്‍കിയതെന്നും വിശ്വസിക്കപ്പെടുന്നു. വി. അഗസ്റ്റിന്റെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു മാതാവ് ആവശ്യപ്പെട്ടത്. 1249 ല്‍ സഭയ്ക്ക് വത്തിക്കാന്‍ അനുമതി നല്‍കി. വളരെ വേഗം സഭ പ്രചാരം നേടി. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി നൂറുകണക്കിനു ആശ്രമങ്ങളും പതിനായിരത്തിലേറെ അംഗങ്ങളുമെന്ന് നിലയിലേക്ക് കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ മേരീദാസന്‍മാരുടെ സഭ വളര്‍ന്നു. മാതാവിന്റെ ഏഴു വ്യാകുലതകളോടുള്ള ഭക്തിയാണ് ഇവരുടെപ്രാര്‍ഥനകളുടെ അടിസ്ഥാനം. 1888ല്‍ ഏഴു പരിശുദ്ധ സ്ഥാപകര്‍ എന്ന പേരു നല്‍കി സഭ ഇവര്‍ക്കു വിശുദ്ധ പദവി നല്‍കി

Comments