ഫെബ്രുവരി 24 : ഇംഗ്ലണ്ടിലെ വി. അഡേല (1064-1137)

ഇംഗ്ലണ്ടിലെ രാജാവായിരുന്ന വില്യത്തിന്റെ (ജേതാവായ വില്യം) മകളായിരുന്നു അഡേല. മധ്യകാല യൂറോപ്പിലെ ഏറ്റവും സമ്പന്ന രില്‍ ഒരാളായിരുന്ന ബ്ലോയിസിലെ പ്രഭുവായ സ്റ്റീഫനായിരുന്നു അഡേലയുടെ ഭര്‍ത്താവ്. അഡേലയുടെ ജീവിതകഥ മറ്റു വിശുദ്ധരു ടേതു പോലെയല്ല. ഇംഗ്ലണ്ടിലെ രാഷ്ട്രീയത്തിലും ജറുസലേം പിടിച്ച ടക്കാന്‍ നടന്ന കുരിശുയുദ്ധങ്ങളിലും സജീവമായി ഇടപെടുകയും പോരാടുകയുംചെയ്ത അഡേല എങ്ങനെയാണ് വിശുദ്ധ പദവിയി ലെത്തിയതെന്നു സംശയം തോന്നാം. ഇംഗ്ലണ്ടില്‍ ക്രിസ്തുമതം ശക്തിപ്രാപിപ്പിക്കാന്‍ അഡേല നടത്തിയ ശ്രമങ്ങളുടെ പേരിലാവും അവര്‍ എക്കാലവും സ്മരിക്കപ്പെടുക. നിരവധി ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ആശ്രമങ്ങളും ആശുപത്രികളും പണിയുകയും ചെയ്ത ധീരവനിതയായിരുന്നു അവര്‍. നോര്‍മാന്‍ഡിയിലെ അഡേല എന്നും ഈ വിശുദ്ധ അറിയപ്പെടുന്നു.




ഇംഗ്ലണ്ടിന്റെ രാജാവായ സ്റ്റീഫന്റെയും വിന്‍ചെസ്റ്ററിലെ ബിഷപ്പായിരുന്ന ഹെന്റിയുടെയും മാതാവാകാനും അഡേല യ്ക്കു ഭാഗ്യം ലഭിച്ചു. സ്റ്റീഫനു മുന്‍പ് ഇംഗ്ലണ്ടിന്റെ രാജാവായിരുന്ന ഹെന്റി ഒന്നാമന്‍ അഡേലയുടെ പ്രിയപ്പെട്ട സഹോദരനായിരുന്നു. അഡേലയെ ബ്ലോയിസിലെ പ്രഭു സ്റ്റീഫന്‍ വിവാഹം ചെയ്യുന്നത് 1083ലാണ്. മൂന്നൂറോളം എസ്‌റ്റേറ്റുകളുടെ ഉടമയായിരുന്നു സ്റ്റീഫന്‍. സ്വന്തംകാര്യം മാത്രം നോക്കാന്‍ ആഗ്രഹിച്ചിരുന്ന സ്റ്റീഫനെ നിര്‍ബന്ധിച്ച് ആദ്യത്തെ കുരിശുയുദ്ധത്തിനയച്ചതു (1095-1098) അഡേലയായിരുന്നു. ജറുസലേമിന്റെ അധികാരത്തിനായി ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മില്‍ നടന്ന കുരിശുയുദ്ധങ്ങളില്‍ ഇംഗ്ലണ്ടിലെ രാജാക്കന്‍മാര്‍ പടപൊരുതിയിരുന്നു. എന്നാല്‍ ഭീരുവായ സ്റ്റീഫന്‍ യുദ്ധസ്ഥലത്തുനിന്നു മടങ്ങിപ്പോന്നു. ഒന്നുരണ്ടു വര്‍ഷത്തിനകം സ്റ്റീഫന്‍ മരിച്ചു. രണ്ടാം കുരിശുയുദ്ധം 1102ല്‍ ആരംഭിച്ചപ്പോള്‍ അഡേലയും അതില്‍ പങ്കുചേര്‍ന്നു. തന്റെ മകന്‍ സ്റ്റീഫന്‍ ഇംഗ്ലണ്ടിന്റെ രാജാവാകുന്നതിനും മറ്റൊരു മകന്‍ ഹെന്‍ റി ബിഷപ്പാകുന്നതിനും സാക്ഷിയായ ശേഷം അഡേല 1137 ല്‍ മരിച്ചു.

Comments