ഫെബ്രുവരി 3 : വി. ബ്ലെയ്‌സ് (നാലാം നൂറ്റാണ്ട്)

നാല്പതു വിശുദ്ധ സേവകരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന വിശുദ്ധ നാണ് ബ്ലെയ്‌സ്. പാശ്ചാത്യപൗരസ്ത്യ സഭകളില്‍ ഒരുപോലെ പ്രസിദ്ധനാണ് ഈ പുണ്യവാളന്‍. വൈദ്യനില്‍ നിന്നു വൈദികനി ലേക്കും മെത്രാന്‍പദവിയിലേക്കും എത്തിയ വിശുദ്ധനായിരുന്നു ബ്ലെയ്‌സ്. അര്‍മീനിയായിലെ സെബസ്റ്റ എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. ജനങ്ങള്‍ക്കു ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. വൈദ്യനെന്ന നിലയില്‍ നിരവധി പേരുടെ രോഗങ്ങള്‍ ബ്ലെയ്‌സ് സുഖപ്പെടുത്തി. അദ്ദേഹത്തിന്റെ സ്പര്‍ശനമാത്രയില്‍ തന്നെ മാറാരോഗങ്ങള്‍ പോലും സുഖപ്പെടുമായിരുന്നു. മൗണ്ട് ആര്‍ഗസിലെ ഒരു ഗുഹയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. അവിടെ അദ്ദേഹത്തില്‍ നിന്നു സൗഖ്യം തേടി വന്യമൃഗങ്ങള്‍ വരെ എത്തുമായിരുന്നു എന്നാണ് ഐതിഹ്യം.




ഗുഹയ്ക്കു ള്ളില്‍ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്ന ബ്ലെയ്‌സിനു യാതൊരു തടസങ്ങളും വരാതിരിക്കുവാന്‍ മൃഗങ്ങള്‍ ഗുഹാകവാടത്തില്‍ കാവല്‍ കിടക്കുമായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. മെത്രാന്‍ പദവിയിലെത്തിയ ശേഷം മനുഷ്യരുടെ ആത്മീയമായ മുറിവുകളും രോഗങ്ങളും സുഖപ്പെടുത്തു വാന്‍ ബ്ലെയ്‌സ് ശ്രമിച്ചു. ഗവര്‍ണറായ അഗ്രികോളസ് റോമന്‍ ചക്രവര്‍ത്തിയായ ലിസിനിയസിന്റെ നിര്‍ദേശപ്രകാരം ക്രൈസ്തവവിശ്വാസികളെ അടിച്ചമര്‍ത്തുന്നതിനു വേണ്ടി സെബസ്റ്റയിലെ ത്തി. യേശുവില്‍ വിശ്വസിക്കുന്നവരെ പിടികൂടി വന്യമൃഗങ്ങളുടെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തു കൊലപ്പെടുത്തുകയായിരുന്നു നീചനായ ആ ഗവര്‍ണറുടെ രീതി. ഇതിനായി മൃഗങ്ങളെ പിടികൂടുന്നതിനായി ഗവര്‍ണറുടെ പടയാളികള്‍ കാട്ടിലെത്തി.

അലച്ചിലിനൊടുവില്‍ അവര്‍ ബ്ലെയ്‌സ് പ്രാര്‍ഥനയ്ക്കായി ഉപയോഗിച്ചിരുന്നു ഗുഹയുടെ മുന്നില്‍ കാവല്‍ നില്‍ക്കുന്ന വന്യമൃഗങ്ങളെ കണ്ടെത്തി. പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ബ്ലെയ്‌സിനെ അവര്‍ പിടികൂടുകയും ചെയ്തു. ബ്ലെയ്‌സിനെ പടയാളികള്‍ വിചാരണയ്ക്കായി കൊണ്ടുപോകുന്ന വേളയില്‍ വഴിയരികില്‍ ഒരു സ്ത്രീ കരഞ്ഞുകൊണ്ടു നില്‍ക്കുന്നതു കണ്ടു. അവരുടെ മകന്റെ തൊണ്ടയില്‍ ഒരു വലിയ മീന്‍ മുള്ളു കൊള്ളുകയും അതെടുക്കാനാവാതെ ആ ബാലന്‍ അവശനിലയിലാകുകയും ചെയ്തിരു ന്നു. ബ്ലെയ്‌സ് അപ്പോള്‍ തന്നെ ആ ബാലനെ സുഖപ്പെടുത്തി. ഈ സംഭവം തൊണ്ടയിലുണ്ടാകു ന്ന രോഗങ്ങളുടെ മധ്യസ്ഥനായി ബ്ലെയ്‌സിനെ കാണുവാന്‍ ഇടയാക്കി. തൊണ്ടയില്‍ മുള്ളു കൊള്ളു മ്പോള്‍ ബ്ലെയ്‌സ് പുണ്യവാളനെ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്.

ഗവര്‍ണര്‍ വിഗ്രഹങ്ങളെ ആരാധിക്കുവാന്‍ ബ്ലെയിസിനോടു കല്പിച്ചു. എന്നാല്‍ അദ്ദേഹം അതു തള്ളിക്കളഞ്ഞു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കു ശേഷം ബ്ലെയിസിനെ പുഴയിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ അദ്ദേഹം വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടന്നതായി വിശ്വസിക്കപ്പെടുന്നു. മാത്രമല്ല, വെള്ളത്തിനു മുകളിലൂടെ നടന്ന് കരയിലേക്ക് എത്തിയ അദ്ദേഹം ഗവര്‍ണറെയും കൂട്ടാളികളെ യും വെല്ലുവിളിച്ചു. ''നിങ്ങളുടെ വിശ്വാസം ശക്തമാണെങ്കില്‍ നിങ്ങളും ഇതുപോലെ ചെയ്തു കാണിക്കുക.'' ഇളിഭ്യനായ ഗവര്‍ണര്‍ ഇരുമ്പുകൊളുത്തുകൊണ്ട് അദ്ദേഹത്തിന്റെ മാംസം വലിച്ചു കീറിപ്പിച്ചു. ചുട്ടുപഴുത്ത ഇരുമ്പുകൊണ്ട് ദേഹം മുഴുവന്‍ പൊള്ളിച്ചു. അവസാനം അദ്ദേഹത്തെ തലവെട്ടി കൊലപ്പെടുത്തി.

Comments