വിശുദ്ധരായ വന്ദിക്കപ്പെടുന്ന മൂന്നു മക്കളുടെ പിതാവാണ് രാജാവാ യ റിച്ചാര്‍ഡ്. വില്ലിബാള്‍ഡ് (ജൂലൈ ഏഴിലെ വിശുദ്ധന്‍), വിനിബാ ള്‍ഡ് (ഡിസംബര്‍ 18ലെ വിശുദ്ധന്‍), വാള്‍ബുര്‍ഗ എന്നിവരായിരുന്നു റിച്ചാര്‍ഡ് രാജാവിന്റെ മക്കള്‍. വി. ബോനിഫസിന്റെ (ജൂണ്‍ അഞ്ചി ലെ വിശുദ്ധന്‍) ബന്ധു കൂടിയായിരുന്നു ഇദ്ദേഹം. റിച്ചാര്‍ഡ് രാജാവി നെപ്പറ്റി പല ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. പക്ഷേ, അവയെല്ലാം പലതരത്തില്‍ വ്യത്യാസങ്ങളുണ്ട്. വെസെക്‌സിലെ രാജാവായിരുന്നു റിച്ചാര്‍ഡ് എന്നും, രാജകുമാരന്‍ മാത്രമായിരുന്നുവെന്നും രണ്ടുതരത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. ഭക്തനായിരുന്നു റിച്ചാര്‍ഡ്.
അദ്ദേഹത്തിന്റെ പ്രാര്‍ഥനകളുടെ ശക്തി എത്രയധികമായിരുന്നു വെ ന്ന് വ്യക്തമാക്കുന്ന ഒരു സംഭവം പറയാം. മകനായ വില്ലിബാള്‍ഡ് ജനിച്ച് അധികം ദിവസങ്ങള്‍ കഴിയും മുന്‍പ് രോഗബാധിതനായി മരിച്ചു. റിച്ചാര്‍ഡിന് അതു താങ്ങാവുന്നതിലും അപ്പുറമായിരു ന്നു. അദ്ദേഹം ദൈവത്തോടു കരഞ്ഞുപ്രാര്‍ഥിച്ചു. വില്ലിബാള്‍ഡിനെ തിരികെ നല്‍കിയാല്‍ യേശുവിനു വേണ്ടി തന്റെയും മക്കളുടെയുംജീവിതം സമര്‍പ്പിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്യുകയും ചെയ്തു. അദ്ഭുതം പോലെ വില്ലിബാള്‍ഡിന് ജീവന്‍ തിരികെ കിട്ടി. (ചില പുസ്തകങ്ങളില്‍ വില്ലിബാള്‍ഡ് മരിച്ചിരുന്നില്ലെന്നും രോഗം മൂര്‍ച്ഛിച്ച് മരണത്തെ മുന്നില്‍ കാണുന്ന അവസ്ഥയിലെത്തിയതേയുള്ളുവെന്നും കാണുന്നു.)
പിന്നീട് തന്റെ മക്കളായ വില്ലിബാള്‍ഡിനെയും വിനിബാള്‍ഡിനെയും കൂട്ടി റിച്ചാര്‍ഡ് റോമിലേക്ക് തീര്‍ഥയാത്ര പോയി. യാത്രാമധ്യേ ഇറ്റലിയിലെ ലൂക്കയില്‍ വച്ച് അദ്ദേഹത്തിനു മലേറിയ ബാധിച്ചു മരിച്ചു. റിച്ചാര്‍ഡിന്റെ ശവകുടീരത്തില്‍ നിന്ന് വിശ്വാസികള്‍ക്ക് നിരവധി അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.
Comments
Post a Comment