മാര്‍ച്ച് 12 : വി. സെറാഫീന (1253)

 ദാരിദ്ര്യത്തിലേക്കാണ് വിശുദ്ധ സെറാഫീന ജനിച്ചു വീണത്. ചെറുപ്രായം മുതലേ മാറാരോഗങ്ങളില്‍ പെട്ടു ജീവിച്ച സെറാഫീന അപ്പോഴും മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കാനാണ് ശ്രമിച്ചത്. ചെറുപ്രാ യത്തില്‍ തന്നെ മറ്റാരും സഹായിക്കാനില്ലഫാതെ പകര്‍ച്ചവ്യാധി ബാധിച്ച സെറാഫീന വീട്ടില്‍ തന്നെയാണ് ശിഷ്ടകാലം കഴിച്ചു കൂട്ടിയത്.



തന്റെ വേദനകള്‍ക്കു പ്രാര്‍ഥനയിലൂടെ ആശ്വാസം കണ്ടെത്താന്‍ സെറാഫീനയ്ക്കു കഴിഞ്ഞു. സാന്താഫീന എന്നാണു നാട്ടുകാര്‍ സ്‌നേഹത്തോടെ അവരെ വിളിച്ചിരുന്നത്. തന്നെ പോലെ രോഗത്തിലും വേദനയിലും ജീവിച്ച വിശുദ്ധ ഗ്രിഗറിയായിരുന്നു അവളുടെ ആധ്യാത്മിക ഗുരു. തന്റെ മരണസമയം നേരത്തെ തന്നെ അറിയുവാന്‍ വിശുദ്ധ ഗ്രിഗറിയുടെ ദര്‍ശനത്തിലൂടെ അവര്‍ക്കു കഴിയുകയും ചെയ്തു. രോഗികളുടെയും വികലാംഗരുടെയും മധ്യസ്ഥയായാണ് വി. സെറാഫീന അറിയപ്പെടുന്നത്.

Comments