മെയ്‌ 31 : വി. പെട്രോനില (ഒന്നാം നൂറ്റാണ്ട്)

പെട്രോനില എന്ന വിശുദ്ധയുടെ ജീവിതത്തെപ്പറ്റി ഒട്ടെറെ കഥകളുണ്ട്. യേശുവിന്റെ ശിഷ്യനായിരുന്ന വി. പത്രോസ് ശ്ലീഹായുടെ പുത്രിയാണ് പെട്രോനില എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. അതിസുന്ദരിയായിരുന്നു അവള്‍ എന്നതിനാല്‍ പുരുഷന്‍മാരുടെ കണ്ണില്‍പെടാതിരിക്കാനായി പത്രോസ് ശ്ലീഹാ അവളെ ഒരു മുറിക്കുള്ളില്‍ പൂട്ടിയിട്ടാണ് വളര്‍ത്തിയതെന്നും ചില കഥകളുണ്ട്. എന്നാല്‍ ഇവയൊക്കെയും വെറും കെട്ടുകഥകളാണെന്നും പത്രോസിന്റെ ആത്മീയ മകള്‍ മാത്രമാണ് പെട്രോനില എന്നുമുള്ള വിശ്വാസത്തിനാണ് കൂടുതല്‍ ചരിത്രകാരന്‍മാരുടെ പിന്തുണയുള്ളത്.



യേശു പത്രോസിനെ ശിഷ്യനാക്കുമ്പോള്‍ അദ്ദേഹം വിവാഹിതനായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. എന്നാല്‍, അദ്ദേഹത്തിന് മക്കളുണ്ടായിരുന്നോ എന്ന് ഉറപ്പില്ല. പത്രോസിന്റെ ജോലിക്കാരിയായിരുന്നു പെട്രോനില എന്നും അദ്ദേഹത്തിനൊപ്പം പ്രേഷിതപ്രവര്‍ത്തനത്തി നിറങ്ങിയ പെണ്‍കുട്ടിയാണ് അവളെന്നും വിശ്വസിക്കുന്നവരുമുണ്ട്. രോഗിയായ അവളെ പത്രോസ് ശ്ലീഹാ സുഖപ്പെടുത്തുകയായിരുന്നുവത്രേ. കന്യകയായിരുന്ന പെട്രോനിലയുടെ മരണത്തെ പ്പറ്റിയും പല കഥകളുണ്ട്. ഫïാകസ് എന്നു പേരുള്ള ഒരു ഗോത്രവര്‍ഗക്കാരനായ രാജാവ് അവളോട് വിവാഹഅഭ്യര്‍ഥന നടത്തി. എന്നാല്‍, അവള്‍ അതു നിരസിച്ചു. ഫïാകസ് വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. എങ്ങനെയെങ്കിലും അവളെ സ്വന്തമാക്കാന്‍ അയാള്‍ കച്ചകെട്ടിയിറങ്ങി. പെട്രോനില കരഞ്ഞു പ്രാര്‍ഥിക്കുകയും നിരാഹാരവ്രതം ആരംഭിക്കുകയും ചെയ്തു. ഭക്ഷണമോ വെള്ളമോ കഴിക്കാതിരുന്ന അവള്‍ മൂന്നാം ദിവസം മരിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പെട്രോനിലയുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

Comments