ഇംഗ്ലണ്ടിലെ ആദ്യത്തെ ക്രൈസ്തവ രക്തസാക്ഷിയാണ് അല്‍ബാന്‍. ഒരു സൈനികനായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഒരു ക്രൈസ്തവ പുരോഹിതനെ അദ്ദേഹം പരിചയപ്പെട്ടു. ക്രിസ്തുമതം പ്രചരിപ്പിച്ചു എന്നതിന്റെ പേരില്‍ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു സൈനികനായിരുന്നു അദ്ദേഹം. മറ്റു പട്ടാളക്കാരുടെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ ആ പുരോഹിതനെ അല്‍ബാന്‍ ഒളിച്ചു താമസിപ്പിച്ചു. അദ്ദേഹത്തോടൊത്ത് ജീവിച്ച സമയം കൊണ്ട് യേശുവിന്റെ സ്‌നേഹത്തെക്കുറിച്ച് ബോധ്യം വന്ന് അല്‍ബാന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. ഒരു ദിവസം പുരോഹിതനെ പിടിക്കാനായി പട്ടാളക്കാര്‍ അദ്ദേഹം താമസിച്ചിരുന്ന സ്ഥലം വളഞ്ഞപ്പോള്‍ തന്റെ വേഷം പുരോഹിതനു കൊടുത്ത് അദ്ദേഹത്തെ രക്ഷപെടാന്‍ അല്‍ബാന്‍ അനുവദിച്ചു.
പുരോഹിതന്റെ വേഷം അല്‍ബാനും ധരിച്ചു. ആ വേഷത്തില്‍ നിന്ന അല്‍ബാനെ പടയാളികള്‍ പിടികൂടി. എന്നാല്‍. തന്റെ വിശ്വാസത്തില്‍ നിന്നു വ്യതിചലിക്കാന്‍ അല്‍ബാന്‍ തയാറായില്ല. ഇംഗ്ലണ്ടിലെ ആദ്യത്തെ ക്രൈസ്തവ രക്തസാക്ഷിയായി അല്‍ബാന്‍ മാറുകയാണ് പിന്നീട് സംഭവിച്ചത്. അദ്ദേഹം കൊല ചെയ്യപ്പെട്ടു. അല്‍ബാനെ കൊല്ലുവാന്‍ ആദ്യം നിയോഗി ക്കപ്പെട്ട പട്ടാളക്കാരന്‍ അദ്ദേഹത്തെ കൊല്ലാന്‍ തയാറെടുക്കുന്ന സമയം കൊണ്ട് അല്‍ബാന്റെ ജീവിതകഥ മനസിലാക്കി. യേശുവിന്റെ സ്‌നേഹം അയാള്‍ അനുഭവിച്ചു. അല്‍ബാനെ കൊല്ലാന്‍ പാടില്ലെന്നു അഭ്യര്‍ഥിക്കുകയും താന്‍ ആ ജോലി ചെയ്യില്ലെന്നു ഉറച്ചു വിളിച്ചുപറയുകയും ചെയ്തു. ഫലം, അല്‍ബാനു ശേഷം ഇയാളും രക്തസാക്ഷിയായി. അല്‍ബാനെ കൊല്ലാന്‍ തീരുമാനിച്ച വിവരം അറിഞ്ഞ് അല്‍ബാന്റെ വേഷമണിഞ്ഞു രക്ഷപ്പെട്ട പുരോഹിതനും ഓടിയെത്തി. പടയാളികള്‍ ആ പുരോഹിതനെയും പിടികൂടി. അദ്ദേഹത്തെയും കൊന്നു. ഇംഗ്ലണ്ടിലെ ആദ്യത്തെ മൂന്നു രക്തസാക്ഷികളായി ഇവര്‍ മാറി.
Comments
Post a Comment