യേശുവിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്‍മാരില്‍ ഒരാളായിരുന്നു വി. തോമാശ്ലീഹാ. യൂദാസ് ദിദിമോസ് തോമസ് എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. 'യേശുവിന്റെ ഊര്‍ജ്ജസ്വലനായ ശിഷ്യന്‍' എന്നാണ് തോമാശ്ലീഹാ അറിയപ്പെടുന്നത്. തോമാ എവിടെയാണ് ജനി,തെന്ന് വ്യക്തമായ അറിവില്ല. ഒരു ആശാരിപണിക്കാരനായിരുന്നു തോമാ എന്നു കരുതപ്പെടുന്നു.
ബൈബിളിലെ ആദ്യ മൂന്നു സുവിശേഷങ്ങളില്‍ യേശുവിന്റെ ശിഷ്യന്‍മാരുടെ പട്ടികയില്‍ തോമസിന്റെ പേരും ഉണ്ട് എന്നതൊഴി,ാല്‍ തോമാശ്ലീഹായെപ്പറ്റി അധികമൊന്നും പറയുന്നില്ല. അതേസമയം, യോഹന്നാന്റെ സുവിശേഷത്തില്‍ അദ്ദേഹത്തെപ്പറ്റി ഏറയുണ്ട് താനും. ഉയിര്‍ത്തെഴുന്നേറ്റ യേശു ശിഷ്യന്‍മാര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ അവിടെ തോമസ് ഉണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹം വന്നപ്പോള്‍ മറ്റ് ശിഷ്യന്‍മാര്‍ യേശു വന്ന കാര്യം പറഞ്ഞു. എന്നാല്‍ തോമസ് ഇതു വിശ്വസി,ില്ല. ''അവന്റെ കൈകളില്‍ ആണിപ്പഴുതു കാണുകയും ആ ആണിപ്പഴുതില്‍ വിരല്‍ ഇടുകയും അവന്റെ വിലാപ്പുറത്ത് കൈയിടുകയും ചെയ്തിട്ടല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല'' എന്നാണ് തോമസ് പറയുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ യേശു വീണ്ടും ശിഷ്യന്‍മാര്‍ക്കു പ്രത്യക്ഷപ്പെട്ടു. യേശു തോമായോട് പറഞ്ഞു. ''നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരിക, എന്റെ കൈകള്‍ഫ കാണുക, നിന്റെ കൈനിട്ടീ എന്റെ വിലാപ്പുറത്ത് ഇടുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.'' (യോഹന്നാന്‍ 20,28) ഇതു കേട്ട് തെളിവുകള്‍ പരിശോധിക്കാതെ, തോമസ് 'എന്റെ കര്‍ത്താവേ, എന്റെ ദൈവമേ' എന്നു വിളി,് തന്റെ വിശ്വാസം ഏറ്റുപറയുന്നതായി സുവിശേഷത്തില്‍ കാണാം. ഇന്ത്യയെ കൂടാതെ പാലസ്തീന, പേര്‍ഷ്യാ, മേദിയ തുടങ്ങിയ സ്ഥലങ്ങളിലും തോമാശ്ലീഹാ പ്രേഷിതപ്രവര്‍ത്തനം നടത്തിയതായി വിശ്വസിക്കപ്പെടുന്നു. 'തോമായുടെ നടപടികള്‍' എന്ന അപ്രാമാണിക ഗ്രന്ഥത്തിലാണ് അദ്ദേഹത്തിന്റെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ കഥ പറയുന്നത്. ഇന്ത്യയിലേക്ക് പോകണമെന്ന് യേശു ഒരു ദര്‍ശനത്തില്‍ തോമായോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അതിനു താത്പര്യമെടുത്തില്ലെന്ന് ഈ പുസ്‌കത്തില്‍ കാണാം. ''അവിടെയുള്ളവര്‍ കാട്ടുമൃഗങ്ങളെപ്പോലെ ശക്തരും ദൈവവചനം കടക്കാനാവാത്തവിധം അവരുടെ ഹൃദയം കഠിനവുമാണ്'' എന്ന തോമ പറഞ്ഞു. യേശു അവനോട് പറഞ്ഞു. ''ഞാന്‍ നിന്നോട് കൂടെ യുണ്ടാവും. നീ ധൈര്യപൂര്‍വം പോകുക. എന്റെ കൃപയിലാശ്രയിക്കുക.'' യഹൂദരായ ക,വടക്കാ രോടൊപ്പം അങ്ങനെ തോമാശ്ലീഹാ ഇന്ത്യയിലെത്തി. എ.ഡി. 52 നവംബര്‍ 21-ാം തീയതി തോമശ്ലീഹാ കൊടുങ്ങല്ലൂരിലെത്തി. കേരളത്തില്‍ നിരവധി പേരെ അദ്ദേഹം ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റി. അദ്ദേഹം ഇവിടെ പ്രവര്‍ത്തി, അദ്ഭുതപ്രവര്‍ത്തികളെപ്പറ്റിയുള്ള കഥകള്‍ ഒരു വലിയ പുസ്‌കമെഴുതാനുള്ളതിനെക്കാള്‍ അധികമുണ്ട്. കേരളത്തില്‍ കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോക്കമംഗലം, പറവൂര്‍, നിരണം, കൊല്ലം, നിലയ്ക്കല്‍ എന്നിവിടങ്ങിളിലായി ഏഴു ദേവാലയങ്ങള്‍ തോമശ്ലീഹാ സ്ഥാപി,ു. ചിന്നമലയില്‍ ഒരു ഗുഹയില്‍ വ,് അദ്ദേഹം കുത്തേറ്റ് മരിക്കുകയായിരുന്നുവെന്നാണ് മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്.
Comments
Post a Comment