ആഗസ്റ്റ്‌ 11 : അദ്ഭുതപ്രവര്‍ത്തകയായ വി. ഫിലോമിന

ചരിത്രപരമായ തെളിവുകളൊന്നുമില്ല; എവിടെ ജനിച്ചുവെന്നോ എവിടെ മരിച്ചുവെന്നോ എങ്ങനെ മരിച്ചുവെന്നോ അറിയില്ല; പക്ഷേ, ഫിലോമിന വിശുദ്ധരില്‍ വിശുദ്ധയാണെന്ന് ഒരു തെളിവുകളുമില്ലാ തെ ക്രൈസ്തവര്‍ വിശ്വസിക്കുന്നു. വിശുദ്ധ പദവി ലഭിച്ചവരില്‍ ഇങ്ങനെ മറ്റാരും തന്നെയില്ല. സമൃദ്ധമായി പ്രവഹിക്കുന്ന അനുഗ്രഹ ങ്ങളും അദ്ഭുതപ്രവര്‍ത്തികളും മാത്രമാണ് ഫിലോമിനയെ വിശുദ്ധ യായി അംഗീകരിക്കുവാന്‍ സഭയെ പ്രേരിപ്പിച്ചത്. മൂന്നാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഫിലോമിനയെപ്പറ്റി ഇന്നത്തെ ലോകം അറിഞ്ഞുതുടങ്ങുന്നത് 1802 മുതലാ ണ്. റോമിലെ സെന്റ് പ്രിസ്‌ക്രിലയിലുള്ള ഭൂമിക്കടിയിലെ ശവസംസ്‌കാര ഗ്യാലറിയില്‍ ഫിലോമി നയുടെ കല്ലറ കണ്ടെത്തിത് അന്നാണ്.



കല്ലുകളാല്‍ മൂടപ്പെട്ട് രക്തസാക്ഷിത്വം വരിച്ചവര്‍ക്കിട യില്‍ അടക്കപ്പെട്ടിരുന്ന ആ ശവകുടീരത്തില്‍ ഫിലോമിന എന്ന പേര് എഴുതപ്പെട്ടിരുന്നു. പ്രാചീനമായ കണ്ടെത്തലുകള്‍ സൂക്ഷിക്കുന്നതിന്റെ ചുമതല വഹിച്ചിരുന്ന വത്തിക്കാനിലെ കാനോന്‍ ഫ്രാന്‍സീസ് ഡി ലൂസിയയാണ് ഫിലോമിനയുടെ ഭൗതികാവശിഷ്ടങ്ങളുടെ മഹത്വം ആദ്യമായി തിരിച്ചറിഞ്ഞത്. പ്രത്യേക അനുവാദം വാങ്ങിയ ശേഷം ഫിലോമിനയുടെ ഭൗതികാവ ശിഷ്ടം തന്റെ ചുമതലയിലുള്ള ദേവാലയത്തിലേക്ക് അദ്ദേഹം മാറ്റി. അദ്ഭുതങ്ങളുടെ പ്രവാഹമാ യിരുന്നു പിന്നീട്. ഫിലോമിനയുടെ ഭൗതികാവശിഷ്ടങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ഥിക്കുന്നവരുടെ മാറാരോഗങ്ങള്‍ പോലും സുഖപ്പെട്ടു. വിശ്വാസികള്‍ പ്രവഹിച്ചു. ഫിലോമിനയുടെ മാധ്യസ്ഥത യില്‍ മാര്‍പാപ്പയുടെ പോലും രോഗം സുഖപ്പെട്ടു.

വത്തിക്കാന് ഈ ദൈവാനുഗ്രങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാനാകുമായിരുന്നില്ല. അങ്ങനെ, വിശ്വാസികളുടെ നിരന്തരസമ്മര്‍ദത്താലും അനുഗ്രങ്ങളുടെ സമൃദ്ധിമൂലവും ചരിത്രത്തെളിവുകളൊന്നുമില്ലാതെ തന്നെ പോപ് ഗ്രിഗറി പതിനാറാമന്‍ ഫിലോമനിയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഇറ്റലിയിലെ മൂന്നു കന്യാസ്ത്രീകള്‍ക്ക് ഒരേ സമയം ഫിലോമിനയുടെ ദര്‍ശനമുണ്ടായി. ഇറ്റലിയിലെ സിസ്റ്റര്‍ മേരി ലൂസിയ എന്ന കന്യകാ സ്ത്രീ ദര്‍ശനത്തിലൂടെ ഫിലോമിന തന്നോട് പറഞ്ഞത് കുറിച്ചുവയ്ക്കുകയും ചെയ്തു. അതനുസരിച്ച് ഫിലോമിനയുടെ കഥ ഇങ്ങനെ സംഗ്രഹിക്കാം: ഡിയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഗ്രീസിലെ ഒരു ചെറിയ സംസ്ഥാനത്തെ രാജാവിന്റെ മകളായിരുന്നു ഫിലോമിന. മാതാപിതാക്കള്‍ ഗ്രീക്ക് ദൈവങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നു.

ക്രൈസ്തവ വിശ്വാസിയായ ഒരു പുരോഹിതനാണ് യേശുവിനെക്കുറിച്ച് ഫിലോമിനയെ പഠിപ്പിക്കുന്നത്. യേശുവിന്റെ സ്‌നേഹം തിരിച്ചറിഞ്ഞ ഫിലോമിന നിത്യകന്യകയായി ജീവിക്കുമെന്ന ശപഥം ചെയ്തു. അവള്‍ക്ക് അന്ന് പതിമൂന്ന് വയസുമാത്രമായിരുന്നു പ്രായം. മാതാപിതാക്കളെ ഫിലോമിന ഏറെ സ്‌നേഹിച്ചിരുന്നു. അവരെയും അവള്‍ യേശുവിനെക്കുറിച്ചു പഠിപ്പിച്ചു. ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ ആക്രമണം ഭയന്നിരുന്ന ചെറുരാജ്യങ്ങളിലൊന്നായിരുന്നു ഫിലോമിനയുടെയും. ചക്രവര്‍ത്തിയുടെ ആക്രമണത്തില്‍ നിന്നു രക്ഷനേടുന്നതിനു വേണ്ടി നേരിട്ട് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഫിലോമിനയുടെ പിതാവ് തീരുമാനിച്ചു. ഒരു നിമിഷം പോലും മകളെ പിരിഞ്ഞിരിക്കാന്‍ വയ്യാത്തതിനാല്‍ ഫിലോമിനയെയും അദ്ദേഹം റോമിലേക്ക് കൊണ്ടുപോയി. അതീവസുന്ദരിയായിരുന്നു ഫിലോമിന.

 അവളെ കണ്ടപ്പോള്‍ തന്നെ ഡിയോ ക്ലീഷ്യന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നു. യുദ്ധം ഒഴിവാക്കാന്‍ ചക്രവര്‍ത്തി ഒന്നു മാത്രമേ ആവശ്യപ്പെട്ടുള്ളു. 'താങ്കളുടെ മകളെ എനിക്കു തരിക.' ഫിലോമിനയുടെ മാതാപിതാക്കള്‍ സന്തുഷ്ടരായി. ചക്രവര്‍ത്തിയാണ് മകളെ വിവാഹം കഴിക്കാന്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. എന്നാല്‍, ഫിലോമിന വഴങ്ങിയില്ല. തന്റെ ജീവിതം യേശുവിനു വേണ്ടി മാറ്റിവച്ചിരിക്കുന്നതാണെന്ന് അവള്‍ പഖ്യാപിച്ചു. ചക്രവര്‍ത്തി പലവിധ പീഡനങ്ങളിലൂടെയും മര്‍ദ്ദനങ്ങളിലൂടെയും അവളുടെ മനസുമാറ്റാന്‍ ശ്രമിച്ചു. റോമന്‍ ചക്രവര്‍ത്തിയുടെ ഭാര്യ എന്ന വലിയ പദവി പോലും തള്ളിക്കളഞ്ഞ് യേശുവിന്റെ നാമത്തില്‍ അവള്‍ രക്തസാക്ഷിത്വം വരിച്ചു.

Comments