വേദനാജനകമായ രഹസ്യങ്ങളുള്ള ജപമാല നമ്മെ ചൈതന്യത്തിലേക്ക് നയിക്കും | Feast of Our Lady of Fatima

 



ഫാത്തിമാ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് പോർച്ചുഗലിലെ വിശ്വവിഖ്യാത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമാ ബസിലിക്കയിൽ നടത്തിയ മെഴുകുതിരി പ്രദക്ഷിണത്തിൽ ഇത്തവണ പങ്കെടുത്താനെത്തിയ രണ്ട് ലക്ഷത്തി മുപ്പതിനായിരത്തിൽപ്പരം പേരുടെ പങ്കാളിത്തം. ദൈവമാതാവിന്റെ മാധ്യസ്ഥം യാചിക്കാനും കൃതജ്ഞത അർപ്പിക്കാനുമായി കത്തിച്ചുപിടിച്ച മെഴുകുതിരികളുമായി വിശ്വാസികൾ ഫാത്തിമാ സന്നിധിയിൽ തിങ്ങിനിറഞ്ഞപ്പോൾ, അതിന്റെ പതിന്മടങ്ങ് ജനങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ മെഴുകുതിരി പ്രദക്ഷിണത്തിൽ ആത്മനാ പങ്കെടുത്തു എന്നതും ശ്രദ്ധേയം.

163 വൈദികരും 23 ബിഷപ്പുമാരും മൂന്ന് കർദിനാൾമാരും പങ്കെടുത്ത ആഘോഷമായ മെഴുകുതിരി പ്രദക്ഷിണം ഇത്തവണ ഏതാണ്ട് 20,000 ടെലിവിഷൻ ചാനലുകളാണ് തത്‌സമയം സം്രേപഷണം ചെയ്തത്, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സംപ്രേഷണംവേറെ! മാസങ്ങൾക്കപ്പുറം ലോകയുവജന സംഗമത്തിന് പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ യുവജനങ്ങളുടെ പ്രാതിനിധ്യവും ഇത്തവണ കൂടുതൽ സവിശേഷമായി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുക്കർമങ്ങൾ.

അക്രമം, യുദ്ധം, സാഹോദര്യ വിദ്വേഷം, പാർശ്വവൽക്കരണം എന്നിവയ്‌ക്കെതിരായ ഒരു ബദൽ കെട്ടിപ്പടുക്കുന്നതിൽ ജപമാല പ്രാർത്ഥനയുടെ പ്രാധാന്യം വളരെ വലുതാണെന്ന സന്ദേശമാണ് കർദിനാൾ പരോളിൻ പങ്കുവെച്ചത്. വേദനാജനകമായ രഹസ്യങ്ങളുള്ള ജപമാല പ്രാർത്ഥനയും ദൈവിക വചനപാരയണവുമൊക്കെ നമ്മെ ഈസ്റ്ററിന്റെ ചൈതന്യത്തിലേക്ക് നയിക്കും. മരിച്ചതും ഉയിർത്തെഴുന്നേറ്റതുമായ ക്രിസ്തു, ഇവിടെ ഈ മെഴുകുതിരിയാൽ പ്രതിനിധീകരിക്കുന്നു. സ്വർഗനഗരമായ ജീവന്റെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും നഗരമായ പുതിയ ജറുസലേമിലേക്കാണ് ഈ യാത്രയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പരിശുദ്ധ മാതാവിൽ സഭ ഒരു അമ്മയെയും സഹോദരിയെയും കണ്ടെത്തുന്നു. അത് ചൂണ്ടിക്കാണിക്കുക മാത്രമല്ല, ഈ സേവനം ജീവിതത്തിന് നിലനിർത്താൻ ആവശ്യമായ കാര്യങ്ങൾ സഭ പങ്കുവെക്കുകയും ചെയ്യുന്നുന്നുണ്ട്. അമ്മയെപോലെ ചരിത്രത്തിന്റെ ക്രൂശിക്കപ്പെട്ടവരോടൊപ്പം നിൽക്കാനും മതിലുകളില്ലാതെ ഏറ്റുമുട്ടലിന്റെയും സംവാദത്തിന്റെയും അനുരഞ്ജനത്തിന്റെയും സാഹോദര്യത്തിന്റെയും സംസ്‌കാരം ക്ഷമയോടെ കെട്ടിപ്പടുക്കാനും സഭ നമ്മെ പഠിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments